സന്തോഷകരമായ കുടുംബ ജീവിതത്തിനു , ചില മാര് ഗരേഖകള് ‍...

Unknown
2 min read

 1. ഭാര്യയെ  ' എടി ', ' നീ ' എന്നൊക്കെ വിളിക്കുന്നതിനു പകരം
  ' കുട്ടാ , കുട്ടാ ' എന്ന് മാത്രമേ വിളിക്കാവൂ . സംതൃപ്ത
 ദാമ്പത്യത്തിനു ശ്രീമാന് കാലച്ചന്ദ്ര മേനോന് എഴുതിയ  '
 ഏപ്രില് പതിനെട്ട് ' എന്ന മനശാസ്ത്ര നോവലില് ഇത്
പരാമര്  ശിക്കുന്നുണ്ട് .

 

 

 2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും
ചമ്മന്തിയും അടിച്ചു കേറ്റുമ്പോള് ‍ ' കുട്ടാ എന്നെ
വിളിക്കാതിരുന്നതെന്താ , ചട്ടിനിയ്ക്ക് തേങ്ങ ഞാന് തിരുമ്മി
 തരുമായിരുന്നല്ലോ ' എന്ന് പറയുക . നിങ്ങള് യഥാര്  
ത്ഥത്തില് തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല .
പൊട്ടിയായ ഭാര്യ കമെന്റു കൊണ്ട് തന്നെ
ത്രിപ്തയായിക്കൊള്ളും .

 

 

 3. പത്രം വായിക്കുമ്പോള് ‍, മുഴുവനും പേജും
ഇറുക്കിപ്പിടിചോണ്ടിരിക്കാതെ മെട്രോ മനോരമയുടെ പേജെങ്കിലും
 ഭാര്യയ്ക്ക് കൊടുക്കുക . രണ്ടു മിനിട്ട് കൊണ്ട് വായന
കഴിഞ്ഞു തിരിച്ചു കിട്ടും . ഇല്ലെങ്കില് ‍, ' വീട്ടില്
 എനിക്ക് പത്രം പോലും വായിക്കാന് കിട്ടുന്നില്ല ' എന്ന്
 തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര് വഴക്ക് പ്രതീക്ഷിക്കാം
 .

 

 

 4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില് വലിയ
പ്രാധാന്യമില്ല . ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്
 ചിക്കെന് വായിവെക്കാന് പോലും കൊള്ളില്ലെങ്കിലും
കാര്യം മിണ്ടിപ്പോകരുത് ‌. നിങ്ങള്ക്ക് തീരെ കഴിക്കാന്
സാധിക്കുന്നില്ലെങ്കില് ‍ ' ഇത് ഞാന് പൊതിഞ്ഞു ഓഫിസില്
കൊണ്ടുപോകാം , സുഹൃത്തുക്കള്  ക്കും നല്കാമല്ലോ ' എന്ന് പറയുക
 . ഓഫിസിലേക്കുള്ള വഴിയില് ഇത് ഭാര്യയറിയാതെ കളയാം .
അതല്ല , ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും
ഉണ്ടെകില് ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി
കൊപ്പെന് ചിക്കെന് ആണെന്ന് പറഞ്ഞു അവര്  ക്ക്
കൊടുത്തേക്കുക . ഭാര്യയേയും പ്രീതിപ്പെടുതാം , പ്രതികാരവുമാകാം .

 

 

 5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും
,
' കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി ' എന്നിടയ്ക്കിടെ
പറയുക . താന് കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള
ഭാര്യമാര് കൂടുതല് കുടുംബ വഴക്കുകള് ഉണ്ടാക്കുന്നവരാനെന്നു
 തെളിഞ്ഞിട്ടുണ്ട് .

 

 

 6. നിങ്ങള് പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്  ട്രെഷനില്
  പി എല് കാണുമ്പോള് അവള് ഓഫിസിലെ കണകുണ
കാര്യങ്ങള് പറയുകയാണെങ്കില് ‍ ' നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ '
 എന്നാവരുത് നിങ്ങളുടെ പ്രതികരണം . പറയുന്ന കാര്യങ്ങള്  
ക്ക് നിങ്ങള് മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്
 ബന്ധവുമില്ലെന്നു മനസിലാക്കുക . ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്
 ധാരാളം മതിയാവും . ഇനി അതും നിങ്ങളുടെ ശ്രദ്ധ
കളയുമെന്നുന്ടെങ്കില് ഇടവിട്ടുള്ള മൂളലുകള് ഒരു ടേപ്പില്
 പകര്  ത്തി ഭാര്യ സംസാരിക്കാന് തുടങ്ങുമ്പോള് ഓണ്
ചെയ്തു വെച്ചേക്കുക . ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്
 പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ .

 

 

 7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള് ‍, വല്ലപ്പോഴും
 ടി വി റിമോട്ട് പിടിക്കാന് ഭാര്യയെ അനുവദിക്കുക .
സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക
ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത് . അത് കൊണ്ട്
 ഇത് വളരെ പ്രാധാന്യമര്  ഹിക്കുന്നു . പിടിക്കാന് മാത്രം
 അനുവദിച്ചാല് മതി . ചാനെല് മാറ്റുന്നത് നിങ്ങള്ക്ക്
തന്നെയാവാം .

 

 

 8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക്
സിനിമാ കാണുക . ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള
കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ് . വല്ലാതെ
 ബോറടിക്കുന്നുടെങ്കില് ചെറുതായി മയങ്ങാവുന്നതാണ് . ഇടവേളയ്ക്കു
 പോപ് കോണ് ‍, പഫ്സ് , തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ
 മനസ്സില് നിങ്ങളുടെ ഇമേജു വര്  ദ്ധിപ്പിക്കും .

 

 

 9. ഭാര്യയുടെ സുഹൃത്തുക്കള് വീട്ടില് വരുമ്പോള് ‍,
കുശുംബികള് ‍ ' എന്റെ ഭര്  ത്താവോ നിന്റെ ഭര്  ത്താവോ
മെച്ചം ' എന്ന് അളക്കാന് വരുന്നതാണെന്ന് മനസിലാക്കി
ബുദ്ധിപൂര്  വ്വം പ്രവര്  ത്തിക്കുക . ' കുട്ടനില്ലെങ്കില്
എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ ' എന്ന ലൈനില് കത്തി
 വയ്ക്കുക . കൂട്ടത്തില് സുന്ദരികള് ഉണ്ടെങ്കില് അവരെ
അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക . ഓര്  ക്കുക ,
നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ്
നിങ്ങളുടെ ലക്  ഷ്യം .

 

 

 10. ഇടയ്ക്കിടയ്ക്ക് , ' കുട്ടാ സഹായിക്കണോ , കുട്ടാ
സഹായിക്കണോ ' എന്ന് അങ്ങോട്ട് ചോദിച്ചെക്കുക  . നിങ്ങളുടെ
സ്നേഹത്തില് പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്
വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും . ഓര്  ക്കുക ,
സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്  ത്തിയല്ല , വാചകമാണ്
 കുടുംബ ഭദ്രതയ്ക്ക് ആവശ്യം .

 

 

 11. അന്തിമമായി , ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും
നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക്
തിരിച്ചു അവകാശമില്ല എന്ന് മനസിലാക്കുക .
വിവരക്കേടുകൊണ്ടു പോലും  ' കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി
 ' എന്ന് പറയാതിരിക്കുക . കാരണം , സ്ത്രീകളുടെ സൈകോളജി
പ്രകാരം അവര് ഒരിക്കലും തെറ്റ് ചെയ്യില്ല .

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

1 comment

  1. 14 years
    Original Post

    http://maayalokam.blogspot.com/2011/05/blog-post_15.html