മൊബൈൽ വാലറ്റ്‌ ‘എസ്‌.ബി.ഐ.ബഡ്ഡി’ എങ്ങനെയെന്ന്‌ നോക്കാം

മൊബൈൽ വാലറ്റ്‌’ ഇതിനോടകം പരിചിതമായ ഒരു വാക്കായിക്കഴിഞ്ഞു. എങ്കിലും എങ്ങനെയാണ്‌ ഇത്‌ മൊബൈലിൽ സംഘടിപ്പിക്കേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും ഉള്ള കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ടാവും. ‘എസ്‌.ബി.ഐ.ബഡ്ഡി’ ഒരു ഉദാഹരണമായി എടുത്ത്‌ പ്രവർത്തനം എങ്ങനെയെന്ന്‌ നോക്കാം. 


1. ആദ്യമായി നമ്മുടെ സ്മാർട്ട് ഫോണിലുള്ള പ്ലേസ്റ്റോർ ബട്ടൺ എടുക്കണം,

2. പ്ലേസ്റ്റോറിൽ മുകളിലെ സെർച്ച് ബോക്സിൽ SBI BUDDY എന്നടിച്ചാൽ നിരവധി ഓപ്ഷനുകൾ വരും. അതിൽനിന്ന് ചിത്രത്തിൽ സൂചിപ്പിച്ചതിൽ അമർത്തുക. ബഡ്ഡി ഡൗൺലോഡാവുന്നത് കാണാം,

3. ഡൗൺലോഡ് കഴിഞ്ഞാൽ ആപ്പ് തുറന്ന് വരും. ഇവിടെ ‘ഓപ്പൺ’ എന്ന ബട്ടൺ അമർത്തുക,

4. ഇനി നമുക്ക് ഉപയോഗിക്കാൻ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം,

5. ഇനി വരുന്ന സ്‌ക്രീനിൽ നമ്മുടെ മൊബൈൽ നമ്പർ (10 അക്കം), ഇ-മെയിൽ ഐ.ഡി.യും പേരും ഇനീഷ്യലും ജനനത്തീയതിയും നൽകുക. ഇനി സൈൻ അപ്പ് എന്ന ബട്ടൺ അമർത്തുക,

6. മുകളിൽ വർഷം കാണുന്നതിൽ വിരൽ വെച്ചാൽ പിറകോട്ടുള്ള ഓരോ വർഷവും തെളിഞ്ഞുവരും. അതുപോലെ മാസവും. എന്നിട്ട് ജനനത്തീയതിയിൽ തൊടുക. തീയതി, മാസം വർഷം എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തിവേണം മുന്നോട്ടുപോവാൻ,

7. ഈ സമയം മൊബൈലിൽ ഒരു ഒ.ടി.പി. വരും. ആ സംഖ്യ ആദ്യത്തെ കള്ളിയിൽ അടിക്കുക.

പിന്നീട് നമുക്ക് ഓർമിക്കാൻ എളുപ്പമുള്ള ഒരു നാലക്കസംഖ്യ അടുത്ത രണ്ട് കള്ളികളിലും അടിക്കണം. രണ്ടിലും ഒരേ സംഖ്യ തന്നെ വേണം. ഇത് നമ്മുടെ മൊബൈൽ വാലറ്റിന്റെ താക്കോലാണ്; പിൻ. ഇത് മറ്റാർക്കും കൈമാറരുത്. 

ഇനി ഒരു ഓർമിക്കാനെളുപ്പമുള്ള സെക്യൂരിറ്റി ചോദ്യം അടുത്ത കള്ളിയിൽനിന്ന് തിരഞ്ഞെടുത്ത് അതിനുള്ള ഉത്തരം പിന്നത്തെ കള്ളിയിൽ നൽകണം. ഇത് പിന്നീട് പിൻ മറന്ന് പോകുകയോ മറ്റോ ചെയ്താൽ പുനഃസൃഷ്ടിക്കാൻ ഉള്ളതാണ്. ഇതും രഹസ്യമായി െവക്കണം. പിന്നീട് വെള്ളവട്ടം വലത്തോട്ടുനീക്കണം.

 7A). ഇത് നമ്മൾ വാലറ്റിന്റെ നിയമങ്ങൾ സമ്മതിച്ച് ഒപ്പിട്ടതിന് സാമാനമാണ്. തുടർന്ന് ‘സമർപ്പിക്കുക’ എന്ന ബട്ടൺ അമർത്തുക. ഇതോടെ വാലറ്റ് പ്രവർത്തനക്ഷമമായി.


ഇനി വാലറ്റിൽ പണംെവക്കുന്നതെങ്ങനെ എന്നു നോക്കാം:


8. ഈ സമയം കൊണ്ട് വാലറ്റിന്റെ ചിഹ്നം മൊബൈലിൽ വന്നിരിക്കും. അത് തുറന്നാൽ നമ്മുടെ നാലക്ക പിൻ അടിക്കാനുള്ള കള്ളി കാണാം. ഇവിടെ പിൻ അടിച്ച് ലോഗിൻ ചെയ്യുക.

9. ‘കൂടുതൽ പണം അടയ്ക്കുക’ എന്ന കള്ളിയിൽ അമർത്തിയാൽ പണംെവക്കാനുള്ള മാർഗം തുറക്കുന്നു,

10. നെറ്റ് ബാങ്ക് വഴിയാണോ ഡെബിറ്റ് കാർഡ് വഴിയാണോ പണം നിറയ്ക്കേണ്ടത് എന്ന് തീരുമാനിക്കുക. ഡെബിറ്റ് കാർഡ് വഴിയാണെങ്കിൽ അടുത്ത സ്ക്രീനിൽ കാർഡ് വിവരങ്ങൾ എല്ലാം നൽകണം. എ.ടി.എം. പിൻ അടക്കം,

11. ഈ ഉദാഹരണം നെറ്റ് ബാങ്കിങ് വഴി പണം നിറയ്ക്കാനുള്ളതാണ്. എസ്.ബി.ഐ.യിൽ അക്കൗണ്ട് ഉള്ളവർ അത് തിരഞ്ഞെടുക്കണം. സഹകരണബാങ്കുകളടക്കം മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ All Banks എന്നത്‌ എടുക്കണം.

12. വേണ്ട തുക രേഖപ്പെടുത്തി മുന്നോട്ടുപോകുക.

13. ഇന്റർനെറ്റ് ബാങ്കിങ് എന്നതിൽ അമർത്തുക.

14. Select your Bank അമർത്തുക.

15. വരുന്ന ലിസ്റ്റിൽനിന്ന് നമ്മുടെ ബാങ്ക് തിരഞ്ഞെടുക്കാം. ഇതോടെ സ്ക്രീനിൽ നമ്മുടെ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിലേക്ക് പോകുന്നു. പിന്നീട് എല്ലാ ഇന്റർനെറ്റ് ബാങ്കിങ് സാധാരണ ചെയ്യുന്നതുപോലെ തന്നെ.

16. വാലറ്റിലെ നീക്കിയിരിപ്പ്‌ തുക തെളിയുന്നു.


 മറ്റൊരാൾക്ക്‌ പണം നൽകുന്ന രീതി:


 17. മറ്റൊരാൾക്ക്‌ പണം നൽകാൻ അദ്ദേഹത്തിന്റെ മൊബൈൽനമ്പർ മാത്രം മതി.

18. കൊടുക്കാനുള്ള തുകയും വേണമെങ്കിൽ ഏത്‌ ഇടപാടിലുള്ള തുകയാണെന്നും അടിക്കുക.

19. എല്ലാം ശരിയാണെന്ന്‌ ഉറപ്പുവരുത്തി സ്ഥിരീകരിക്കുക. പണം നല്കിയതായി നമ്മുടെ മൊബൈലിലും പണം വന്നതായി കിട്ടേണ്ടയാളുടെ മൊബൈലിലും സന്ദേശം വരും. പണം ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ മാറ്റുന്ന വിധം:

20. നമ്മുടെ വാലറ്റിന്റെ മുഖപടത്തിൽ ഇടതുവശം മുകളിൽ മൂന്നുവര കാണാം. ഇതിൽ അമർത്തുക,

21. നിരവധി ഓപ്‌ഷനുകൾ നീല പശ്ചാത്തലത്തിൽ തെളിയുന്നു. ഇതുവരെയുള്ള ഇടപാടുകൾ കാണാനാണ്‌. രണ്ടാമത്തേത്‌ മറ്റൊരാളിൽനിന്ന്‌ പണം ആവശ്യപ്പെടാനാണ്‌. ഇങ്ങനെ ഓരോന്നും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്‌. അതിൽ ആറാമത്തെ ഇനമാണ്‌ അക്കൗണ്ടിലേക്ക്‌ പണം മാറ്റാനുള്ളത്‌,

22. ഈ സ്‌ക്രീനിൽ എം.എം.ഐ.ഡി. (മൊബൈൽമണി ഐഡന്റിഫയർ) ഉള്ളവർക്ക്‌ അത്‌ മുഖേന പണം അക്കൗണ്ടിലേക്ക്‌ മാറ്റാം. ഇവിടെ രണ്ടാമത്തെ ഓപ്‌ഷൻ (മിക്കവർക്കും ഇപ്പോൾ എം.എം.ഐ.ഡി. ഇല്ലാത്തതിനാൽ) എടുക്കുമ്പോൾ എങ്ങനെയെന്ന്‌ നോക്കാം. തുക അടിച്ച്‌ രണ്ടാമത്തെ ഓപ്‌ഷൻ എടുക്കുക,

23. രണ്ടാമത്തെ ഓപ്‌ഷൻ കടുംനീല നിറത്തിലാവുന്നു. ഇനി ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ, ഐ.എഫ്‌.എസ്‌.സി. കോഡ്‌ (പാസ്‌ബുക്കിന്റെ മുൻപേജിൽ കാണാം) അക്കൗണ്ട്‌, സേവിങ്‌സ്‌ ആണോ കറന്റ്‌ ആണോ എന്നിവ രേഖപ്പെടുത്തണം.

24. ബാങ്ക്‌വിവരം രേഖപ്പെടുത്തിയ മാതൃക.

25. എല്ലാം ശരിയാണെന്ന്‌ ഉറപ്പുവരുത്തി വാലറ്റ്‌പിൻ അടിച്ച്‌ സ്ഥിരീകരിക്കുക.

26. ബഡ്ഡിയുടെ മുഖപേജിൽ മുകളിൽ നമ്മുടെ ബാലൻസ്‌തുക കാണുന്നതിന്‌ വലതുവശത്ത്‌ (മണി ചിഹ്നത്തിന്‌ ഇടതുവശം) ഒരു അമൂർത്തരൂപം കാണാം. ഇതിൽ സ്പർശിച്ചാൽ ഇത്‌ വലുതായിക്കാണാം. താഴെ ‘സേവ്‌’ ബട്ടണിൽത്തൊട്ടാൽ ഈ പടം നമ്മുടെ ഫോണിൽ ഫോട്ടോകൾ സൂക്ഷിക്കുന്ന ഇടത്തിൽവരും. നമുക്കുപണം തരേണ്ട ആൾ അദ്ദേഹത്തിന്റെ ബഡ്ഡി ലോഗിൻചെയ്ത്‌ ‘ഇപ്പോൾ പണമടയ്ക്കുക’ എന്ന ഓപ്‌ഷനെടുത്ത്‌ അതിലെ ക്യാമറ ചിഹ്നത്തിൽ സ്പർശിച്ചാൽ ബഡ്ഡിയുടെ ക്യാമറ ഉണരും. ക്യാമറ നമ്മുടെ ക്യു.ആർ.കോഡ്‌ വായിക്കുമ്പോൾ പണം തരേണ്ട ആളുടെ ബഡ്ഡിയിൽ നമ്മുടെ മൊബൈൽ തെളിയുന്നു. പിന്നെ തുകയും അദ്ദേഹത്തിന്റെ പിന്നും അടിച്ചാൽ നമ്മുടെ ബഡ്ഡിയിൽ പണവും മൊബൈലിൽ മെസേജും വരും.



PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment