പുസ്തകത്തോടൊപ്പം തൂമ്പയും കൈയിലെടുത്ത അധ്യാപകന്‍; ക്യാംപസിൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ

തൃശൂർ അളഗപ്പ ത്യാഗരാജാർ പോളിടെക്നിക് കോളജ് ക്യാംപസിൽ അധ്യാപകനായ ജോർജ് ചിറമ്മൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ. ആ മരങ്ങളുടെ ചിത്രങ്ങളടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും വക ജോർജിനുള്ള അപൂർവ ഉപഹാരം. ക്യാംപസിൽ ജോർജ് നട്ട എഴുപത് ഇനങ്ങളിലായുള്ള മുന്നൂറു ചെടികളുടെ പേര്, സസ്യനാമം, പ്രയോജനം,സവിശേഷത, ജന്മദേശം എന്നിങ്ങനെ വിശദമായ കുറിപ്പുകൾ അടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ ജോർ‍ജിനു സഹപ്രവർത്തകർ സമ്മാനിക്കുന്നത്. കോളജിലെ സിവിൽ വിഭാഗം അധ്യാപകനായാണു ജോർജ് വിരമിക്കുന്നത്.

 1992ലാണു ജോർജ് ചിറമ്മൽ ഇവിടെ അധ്യപകനായി വന്നത്. ജോലി ആരംഭിച്ചപ്പോൾ പുസ്തകത്തോടൊപ്പം ഒരു തൂമ്പയും ജോർജ് കൈയിലെടുത്തു. കാൽനൂറ്റാണ്ടോളം നീണ്ട അധ്യാപക ജീവിതത്തിൽ അദ്ദേഹം പഠിപ്പിക്കുക മാത്രമായിരുന്നില്ല. ക്യാംപസ് മുഴുവൻ സ്വപ്രയത്നത്തിലൂടെ മരങ്ങളും ചെടികളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചു പൂങ്കാവനമാക്കി. ‘കോളജിന്റെ അയൽപക്കത്ത് തുണിമില്ലായിരുന്നു. കാറ്റടിച്ചാൽ കമ്പനി വളപ്പിൽനിന്നു പഞ്ഞിശകലങ്ങൾ നേരെ ക്ലാസ് മുറികളിലെത്തും. അധ്യാപകർക്കും വിദ്യാർഥികൾക്കും ശ്വാസസംബന്ധമായ രോഗങ്ങൾ വരുമെന്ന സാഹചര്യം. എങ്ങനെ ഇതിൽനിന്നു കരകയറാം എന്ന് ആലോചിച്ചപ്പോൾ കിട്ടിയ ആശയമാണ്– ക്യാംപസ് നിറയെ മരം നടുക. എന്നാൽ പരിസ്ഥിതിയുടെ പേരും പറഞ്ഞു ചുമ്മാ മരം നടൽ ചടങ്ങ് നടത്തിയിട്ടു കാര്യമില്ല. അങ്ങനെയാണു ഘട്ടം ഘട്ടമായി മരം നടാമെന്ന തീരുമാനത്തിലെത്തിയത്.’ മരം നടുക എന്ന ആശയം വന്നതെങ്ങനെയെന്നു ജോർജ് ചിറമ്മലിന്റെ സഹപ്രവർത്തകൻ ടോണി പോൾ പറയുന്നു.

ഒഴിവുദിവസങ്ങൾ ക്യാംപസിൽ ചെടി വളർത്താനായി ഉപയോഗിച്ചു. ഒരു വർഷം പത്തു വൃക്ഷങ്ങൾ മാത്രമേ നടുകയുള്ളൂ. എന്നാൽ നട്ട തൈകളെ നന്നായി സംരക്ഷിച്ചു. മുറതെറ്റാതെ നനച്ചു. ഇന്നു കോളജ് വളപ്പിനെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ എന്നു വേണമെങ്കിൽ വിളിക്കാം. എഴുപത് ഇനങ്ങളിലായി മുന്നൂറോളം മരങ്ങൾ. അതിൽ തന്നെ അപൂർവ ഔഷധസസ്യങ്ങളും മരുന്നുചെടികളും ധാരാളം. ഓസ്ട്രേലിയൻ ചെസ്നട്ട്, ജമൈക്കൻ ആക്ക്രി, ശിംശപാവൃക്ഷം, സന്യാസി വൃക്ഷം, ഇലഞ്ഞി, കൂവളം, രുദ്രാക്ഷം, മന്ദാരം എന്നിവയൊക്കെ ഉൾപ്പെടും.മരമാണ് വരമെന്ന പാഠം ഓരോ കുട്ടിയുടെയും മനസിൽ വേരാഴ്ത്തുകയായിരുന്നു ഈ അധ്യാപകൻ. അതുകൊണ്ടു തന്നെയാണു വിരമിക്കുമ്പോൾ അദ്ദേഹത്തിനു സമർപ്പിക്കാനായി ‘ഹരിതക്ഷിണ’ എന്ന പുസ്തക ആശയം വിദ്യാർഥികൾ തിരഞ്ഞെടുത്തതും

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment